കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്നു ഖരഗ്പുർ- ബങ്കുര- ആദ്ര പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.
മെയിൻ ലൈനിൽ പ്രവേശിക്കുന്നതിന് പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകട കാരണം. അപകടത്തിൽ ഇരു ട്രെയിനുകളുടെയും പന്ത്രണ്ട് ബോഗികൾ പാളം തെറ്റിയെന്നും ആളപായമില്ലെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക