മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഈ അടുത്താണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ, പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് താരം മടങ്ങുന്നു. ‘ദി ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍.
’ദി ഡോർ’ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരൻ ജയദേവാണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തില്‍ ഭാവനയും നിര്‍മ്മാണപങ്കാളിയാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രധാനമായും തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ടാവും റിലീസിന് എത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമാപ്രേമികള്‍ക്ക് സുപരിചിതയാണ് ഭാവന. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം.
അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി വേഷമിട്ട തമിഴ് ചിത്രം. പത്തു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക