എ ആര് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ നസിം. ഫഹദ് ഫാസിലുമുണ്ട് ചിത്രത്തിൽ. ഇതിഹാസത്തിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്.
നിരവധിപ്പേർ ചിത്രത്തിന് കമെന്റുമായി എത്തി. നിരവധി ലെെക്കുകളും റീ ട്വീറ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ഫഹദ് അഭിനയിച്ച ഒരു ചിത്രത്തിന് എ ആര് റഹ്മാന് സംഗീതം പകര്‍ന്നിട്ടുണ്ട്. സജിമോന്‍ പ്രഭാകറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി 2022 ല്‍ പുറത്തെത്തിയ മലയന്‍കുഞ്ഞ് എന്ന ചിത്രത്തിനാണ് എ ആര് റഹ്മാന് സംഗീതം പകര്‍ന്നത്. ഫാസില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക