മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ മണൽ, പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മസ്കത്ത്, ബുറൈമി, ദാഹിറ ഗവർണറേറ്റുകളിലും ദാഖിലിയ, അൽവുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് വടക്കുപടിഞ്ഞാറൻ കാറ്റ് രൂക്ഷമാകുക.
രാജ്യത്ത് വരും ദിവസങ്ങളിൽ താപനിലയിൽ വൻ വർധനവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മസ്കത്ത്, സുഹാർ, സഹം എന്നിവിടങ്ങളിൽ 50 ഡിഗ്രിയോടടുത്താണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക