മലയാളികളുടെ പ്രിയനടിയാണ് മിയ. നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മിയ. 2010-ല്‍ ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മിയ പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു. മകന് ലൂക്കയുടെ ജനനത്തോടനുബന്ധിച്ച് സിനിമയില്‍ നിന്ന് മാറിനിന്ന മിയ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്.
ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പിങ്ക് കളറിലുള്ള ഡ്രസിൽ സുന്ദരിയായിട്ടാണ് മിയ എത്തിയിരിക്കുന്നത്.
ഡ്രസിനൊപ്പം സിമ്പിൾ മേക്കപ് ആണ് അണിഞ്ഞിരിക്കുന്നത്.
വലതുകൈയില്‍ ഗോള്‍ഡന്‍ കളര്‍ ബ്രേസ്ലെറ്റും ഗോള്‍ഡന്‍ കളറിലുള്ള കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്.
റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, സലാം കശ്മീര്‍, മിസ്റ്റര്‍ ഫ്രോഡ്, ഹായ് ഐആം ടോണി, ആദ്യ തമിഴ് ചിത്രം അമര കാവ്യം, നയന കസിന്‍സ്, അനാര്‍ക്കലി, ഹലോ നമസ്തേ, പാവാട, വെട്രിവേല്‍, ദി ഗ്രേറ്റ് ഫാദര്‍, ഷെര്‍ലോക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അവസാനം റിലീസായ പ്രണയവിലാസം, തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക