നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അഹാന. തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബ്രൈഡ് ടു ബി ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്.
നീല ഗൗണില്‍ അതീവ സുന്ദരിയായി ബ്രൈഡ് റ്റു ബി ബാനറും അണിഞ്ഞുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ജീവിതത്തിലെ പുതിയൊരു തുടക്കമാണ് ഇതെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പങ്കിട്ടത്. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിംഗ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും ഉപയോഗിച്ചിരുന്നു.
അഹാനയുടെ ഇളയ അനിയത്തിയായ ഹന്‍സികയായിരുന്നു ആദ്യം കമന്റുമായെത്തിയത്. സംഗതി ഇത് ഒരു പെയ്ഡ് പാർട്ണർഷിപ്പ് ആണ്. ഇതുവരെ ഒന്നും അറിയിക്കാതെ വിവാഹം ആയോ എന്നാണ് കമന്റുകള്‍ നിറയുന്നത്.
ഒപ്പം ആശംസകളും നിറയുന്നുണ്ട്. ഭാഗ്യം, അപ്പോള്‍ നമ്മള് മാത്രമല്ല ഹന്‍സുവും അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇത് പറ്റിക്കല്‍സ് തന്നെ. രാവിലെ വരെ കുഴപ്പമില്ലായിരുന്നു, പെട്ടെന്നായിരുന്നു. അഹാന കൃഷ്ണ വിവാഹിതയാവുന്നു. വരന് ആരാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും, അതായിരിക്കും ഇനി യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുന്നത്. തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.
കല്യാണം എപ്പോഴെന്ന ചോദ്യത്തിന് അഹാന കൃഷ്ണ പലപ്പോഴായി വ്യക്തമായ മറുപടി നൽകിയിരുന്നു. അക്കാര്യത്തിൽ അഹാനയ്ക്കോ അനുജത്തിമാർക്കോ തിടുക്കമില്ല. മനസിന് ചേരുന്ന, യോജിച്ച പങ്കാളി വരുമ്പോൾ മാത്രമേ അതുണ്ടാവൂ എന്നും അഹാന പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക