ഡൽഹി: ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ. എന്നാൽ, നിയമപോരാട്ടം തുടരുമെന്ന് താരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. ഒപ്പം വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരും ട്വീറ്റ് ചെയ്തു.
വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാലാണ് ഈ നീക്കമെന്ന് താരങ്ങൾ അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള പരിശീലനത്തിലാണ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക