ആരാധകരേറെയുള്ള നടിയാണ് സുഹാസിനി മണിരത്നം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സുഹാസിനി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധക ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് സുഹാസിനി ഷെയർ ചെയ്തിരിക്കുന്നത്.
സുഹാസിനി അണിയുന്ന സാരികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്രാവശ്യവും സുഹാസിനി ധരിച്ചിരിക്കുന്ന സാരിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോയത്. പിങ്ക് നിറത്തിൽ സ്പാർക്ലിങ്ങ് വരുന്ന സാരിയാണ് സുഹാസിനി അണിഞ്ഞത്. എന്നാൽ ഇത്തവണ തെന്നിന്ത്യയിലെ സുപ്പർ താരം ഖുശ്ബു സമ്മാനിച്ച സാരിയാണ് സുഹാസിനി ധരിച്ചിരിക്കുന്നത്. കമന്റ് ബോക്സിലാണ് സുഹാസിനി ഈ കാര്യം പറഞ്ഞത്.
കമന്റിൽ ഖുശ്ബുവും രസകരമായ കമന്റ് പങ്കുവെച്ചിട്ടുണ്ട്. ഈ സാരി അണിഞ്ഞ് മതിയാകുമ്പോൾ അത് തനിക്ക് തരുമോയെന്ന് കമന്റിലൂടെ സംവിധായിക പ്രിയയും ചോദിക്കുന്നുണ്ട്. എന്നാൽ, അത് ഞാൻ നേരത്തെ പറഞ്ഞ് വച്ചിരിക്കുകയാണെന്ന മറുപടി ഖുശ്ബുവും നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക