മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ സുരേഷ് ഗോപി നായകനാവുന്ന ‘ഗരുഡന്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ വീഡിയോ പുറത്തിറക്കിയത്. മാജിക് ഫ്രെയിംസിന്റെ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മയാണ്.
സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക