പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററിനൊപ്പം പിന്നണി പാടി നടൻ കുഞ്ചാക്കോ ബോബൻ. ‘ലവ് യു മുത്തേ’ എന്നു തുടങ്ങുന്ന പാട്ടിന് മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്.
ജേക്സ് ബിജോയ് ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. പാട്ട് ഇതിനകം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തേ ഇതേ ഗാനം പശ്ചാത്തലമാക്കി പുറത്തിറക്കിയ പദ്മിനിയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക