കല്‍പ്പറ്റ: വയനാട്ടിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. എടയൂര്‍കുന്ന് ഗവ. എല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പരിശോധിച്ച് മരുന്നു നല്കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രിയിലും മെഡിക്കല്‍ കോളേല് തിരിച്ചെത്തി അഡ്മിറ്റ് ചെയ്തിരുന്നു. പനി ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക