തൃശൂർ: ഭിന്നശേഷിക്കാരന് തെരുവുനായയുടെ കടിയേറ്റു. തൃപ്രയാറിൽ പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്. തൃപ്രയാർ മിനി സിവിൽസ്റ്റേഷന് സമീപം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
നാട്ടികയിലുള്ള സുഹൃത്തുക്കളെ കണ്ട് മടങ്ങുന്നതിനിടെയാണ് സുനീഷിന് തെരുവുനായയുടെ കടിയേറ്റത്. ഇടുതുകാലിൽ സാരമായി പരിക്കേറ്റ യുവാവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക