മുംബൈ: മുംബൈയിലെ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകി മഹാരാഷ്ട്ര സർക്കാർ. വീർ സവർക്കർ സേതു എന്നാണ് പുതിയ പേര്. മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് റോഡിന്റെ പേര് നവ സേവ അടൽ സേതു എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
ഇന്ന് മുംബൈയിൽ നടന്ന കാബിനറ്റ് മീറ്റിംഗിലാണ് പാലം നാമകരണം ചെയ്തത്. കടൽപ്പാലത്തിന് സവർക്കറുടെ പേര് നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക