കൊച്ചി നഗരത്തിൽ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ആറുവരി ആകാശപാത പദ്ധതിയുമായി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ ആറുവരി ആകാശപാത നിർമ്മിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. നിലവിൽ എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഗതാഗതക്കുരുക്ക് ഉള്ളതുമായ നാലുവരിപ്പാതയാണ് ഇടപ്പള്ളി മുതൽ അരൂർ വരെയുള്ളത്.
രൂക്ഷമായ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് 2004ൽ ഈ പാത വീതി കൂട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും 2006ൽ പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. വാഹനങ്ങളുടെ എണ്ണം വീണ്ടും കൂടിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവിലുള്ള പാതകൾ കൂടാതെ കുണ്ടന്നൂർ- തേനി ഗ്രീൻഫീൽഡ് റോഡ്,കുണ്ടന്നൂർ- അങ്കമാലി ബൈപ്പാസ് എന്നീ റോഡുകളും ഈ പാതയുമായി ബന്ധിപ്പിക്കുന്നതോടെ വരാനിരിക്കുന്ന വർഷങ്ങൾ മുന്നിൽകണ്ടാണ് 6 വരി ആകാശപാത നിർമ്മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക