സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേസമയം ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.
അതേസമയം കാലവർഷം ശക്തമായതിന് പിന്നാലെ കണ്ണൂരിൽ കനത്ത മഴ ഉണ്ടായി. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്തു നാല് വീടുകളിൽ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക