തിരുവനന്തപുരത്ത് വിവാഹത്തലേന്ന് വധുവിന്റെ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അർദ്ധരാത്രി രാജുവിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കേയാണ് ഈവരെയുംഎം ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.
അയൽവാസികളായ ജിഷ്ണു, സഹോദരൻ ജിജിൻ, ശ്യാം, മനു എന്നിവരുൾപ്പെട്ട നാലംഗ സംഘം വീട്ടിലെത്തി രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലക്ഷ്മിയും ജിഷ്ണുവും മുൻപ് അടുപ്പത്തിലായിരുന്നു. ഇതിൽ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വർക്കല ശിവഗിരിയിൽ വച്ചാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
ഇന്നലെ വീട്ടിലെത്തിയ സംഘവും രാജുവുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ ജിജിൻ മൺവെട്ടി ഉപയോഗിച്ച് അടിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയാണ് പൊലീസിനെ ഏൽപ്പിച്ചത്. പ്രതികൾ നാലുപേരും അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക