ഏക സിവിൽ കോഡിൽ ആശങ്ക എന്തിനെന്ന് മനസിലാകുന്നിലെന്ന പ്രതികരണവുമായി വി മുരളീധരൻ രംഗത്ത്. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡിനെ എതിർക്കില്ല. കഴിഞ്ഞ കാലങ്ങളിലുള്ള കോടതി വിധികൾ രാജ്യത്ത് ഏക സിവിൽ നിയമം ഉണ്ടാകണം എന്നത് വ്യക്തമാക്കുന്നു. മുസ്ലിം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ചുകൊണ്ട് കോൺഗ്രസും സിപിഐഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
മുത്തലാക്ക് നിരോധിച്ചപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങൾ നടന്നു. എന്നാൽ അത് രാജ്യം മുഴൻ ഉള്ള മുസ്ലിം സ്ത്രീകൾക്ക് ഗുണമാണ് ഉണ്ടായത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്തിലൂടെ ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന തെറ്റിദ്ധാരണ പരത്താൻ സിപിഐ എമ്മും കോൺഗ്രസും നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക