സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങിയതായി റിപ്പോർട്ട്. തിന്മ പല രൂപത്തിലും വരുന്നു, പക്ഷേ സത്യവും അങ്ങനെ തന്നെ… ഇരുട്ടിനെ കീഴടക്കാൻ ജിയയ്ക്ക് കഴിയുമോ? എന്ന് അടിക്കുറിപ്പോടെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
കാഴ്ച വൈകല്യമുണ്ടെങ്കിലും സോനം ഒരു സീരിയൽ കില്ലറെ പിന്തുടരുന്നതാണ് ടീസറിൽ കാണാനാവുക. ഷോം മഖിജ സംവിധാനം ചെയ്ത ബ്ലൈൻഡിൽ പുരബ് കോഹ്ലി, വിനയ് പഥക്, ലീലെറ്റ് ദുബെ, ശുഭം സരഫ് എന്നിവരും അഭിനയിക്കുന്നു.
2011-ൽ അതേ പേരിൽ പുറത്തിറങ്ങിയ കൊറിയൻ ക്രൈം ത്രില്ലറിന്റെ ബോളിവുഡ് റീമേക്ക് ആണ് ഈ ചിത്രം.കനൈ, അവ്മ, ക്രോസ് പിക്ചേഴ്സ് പ്രൊഡക്ഷൻ, ആർവി മോഷൻ പിക്ചേഴ്സ്, ലീഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ച് ജിയോ സ്റ്റുഡിയോയാണ് ചിത്രം അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക