ദോഹ∙ ഖത്തറിലെ അല്‍ഖോറില്‍ ഉണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര് മരിച്ചു. മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും. കരുനാഗപ്പള്ളി സ്വദേശികളായ റോഷിന് ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന് ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ പ്രവീണ്‍കുമാര്‍ ശങ്കര്‍ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരന് (33) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആന്‍സിയുടേയും മകന് ഏദന്‍ (3) ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന് ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് വാഹനം പാലത്തില്‍ നിന്ന് താഴെ വീഴുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക