വീട്ടുമുറ്റത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് പന്നിയുടെ കുത്തേറ്റു. കൽപ്പകഞ്ചേരി കടുങ്ങാത്തുകുണ്ട് സ്വദേശിനിയായ ചക്കാലക്കൽ ജിഷാ സുരേന്ദ്രന് (43)ആണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകിട്ട് നടന്ന സംഭവത്തിൽ ജിഷയുടെ മുഖത്തും കാലിലും പരിക്കേറ്റു. പരിക്കേറ്റ ജിഷയെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക