പയ്യന്നൂർ: എയർ ബോൺ കോളേജ് ഓഫ് ഏവിയേഷൻ & മാനേജ്മെൻറ് സ്റ്റഡീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഐ.എസ്.ഡി. സ്കൂൾ റോഡ്, കേളോത്ത് തുടങ്ങിയ കോളേജിന്റെ പുതിയ ക്യാമ്പസിൽ വച്ച് നടന്നു. ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ-സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
കോളേജ് മാനേജിങ് ഡയറക്ടർ ഷിജുമോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വക്കേറ്റ് ടി.വി. അജയകുമാർ അധ്യക്ഷത വഹിച്ചു പ്രസ്തുത ചടങ്ങ് പയ്യന്നൂർ എം.എൽ.എ. T.I. മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ നടൻ അജുവർഗീസ്, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എന്നിവർ മുഖ്യാതിഥികളായി.
ചടങ്ങിൽ സി.ഐ മെൽബിൻ ജോസ്, ശശി വട്ടക്കോവ്വൽ, വി. ബാലൻ, മുനിസിപ്പൽ കൗൺസിലർമ്മരായ ഹസീന കാട്ടൂർ, ഫൽഗുണൻ, ഫയർ ഓഫീസർ പവിത്രൻ, കണ്ണൂർ എയർ ബോൺ എം.ഡി. വിദ്യ, ചെയർമാൻ സുധീർ ബാബു, തയ്യിൽ ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
മാധ്യമപ്രവർത്തകരെയും, വിവിധ മേഖലകളിൽ എയർ ബോണുമായി സഹകരിച്ചവരെയും ജോലി ലഭിച്ച പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രജിഷ ഗോവിന്ദൻ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക