ശിവകാര്ത്തികേയൻ നായകനായ ‘മാവീരൻ’ സിനിമയുടെ ട്രെയിലര്‍ ജൂലൈ രണ്ടിന് പുറത്തുവിടും. ചിത്രം തമിഴ്നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്ത്തികേയൻ അറിയിച്ചിരുന്നു.
‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക