മാടപ്രാവിനെപ്പോലെ വെള്ള നിറത്തിലുള്ള ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. എയർലൈൻ മേഖലയിലെ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യമായി മാറിയ താരമാണ് ദിവ്യ പിള്ള. മലയാള സിനിമയിൽ ആദ്യമായി നായികയായപ്പോൾ വിമല രാമനോടുള്ള സാദൃശ്യവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
വെള്ള നിറത്തിലുള്ള മിനി ടോപ് ഡ്രസ്സിൽ ദിവ്യയുടെ ചിത്രങ്ങൾ പകർത്തിയത് പ്ലാൻ ബി ആക്ഷൻ ജിബിൻ ആർട്ടിസ്റ്റ് ആണ്. ജോ ബോയ് അഗസ്റ്റിൻ സ്റ്റൈലിംഗും വികാസ് വി കെ എസ് മേക്കപ്പും ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
മലയാളത്തിൽ മാസ്റ്റർ പീസ് മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ 06, ജിമ്മി ഈ വീടിന്റെ ഐശ്വര്യം കള തുടങ്ങിയ ചിത്രങ്ങളിലും കാത്തു വാക്കുള രണ്ട് കാതൽ, തഗേദെലെ എന്നീ അനിഭാഷാ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ബസൂക സുരേഷ് ഗോപിയുടെ ജെ എസ് കെ എന്നിവയാണ് ദിവ്യയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക