ഇന്ത്യക്കാർക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഏതു ഭക്ഷണത്തിലും വേണമെങ്കിലും വേണ്ടെങ്കിലും സവാള ചേർക്കുന്നത് ചിലരുടെ ശീലമാണ്. ഭക്ഷണത്തിന് രുചി നൽകുന്ന അത്യാവശ്യ ഘടകമാണ് സവാള എന്ന ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.
സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നത് മിക്കവരുടെയും പ്രശ്നമാണ്. സവാളയുടെ കോശങ്ങളിൽ അടങ്ങിയ സൾഫോക്സൈഡുകൾ എന്ന അമിനോ ആസിഡുകൾ ആണ് കണ്ണിൽ നിന്നും വെള്ളം വരുന്നതിന് കാരണമാകുന്നത്. ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ചാൽ ഇത് ഒരു പരിധിവരെ കുറയ്ക്കാൻ നമുക്ക് സാധിക്കും. ഇതിനായി സവാള അരിയുന്നതിന് മുൻപ് 15 മിനിറ്റ് ഫ്രീസറിൽ വച്ച് തണുപ്പിച്ച് നോക്കാം. തണുപ്പ് കാരണം സൾഫോക്സൈഡുകൾ റിലീസ് ചെയ്യുന്നതിന്റെ അളവ് കുറയുകയും കണ്ണിൽനിന്ന് വെള്ളം വരുന്നത് കുറയുകയും ചെയ്യും.
അരിയുന്നതിന് അരമണിക്കൂർ മുൻപ് സവാളയെടുത്ത് തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുന്നതും നല്ലൊരു പരിഹാരമാർഗ്ഗമാണ്. സവാള അരിയുമ്പോൾ ഫാൻ ഇടുന്നതും കണ്ണ് എരിയുന്നത് കുറയ്ക്കാൻ സഹായിക്കും. മൂർച്ചയുള്ള കത്തി ഉപയോഗിച്ച് സവാള അരിയുന്നതും കണ്ണ് എരിയുന്നത് കുറയ്ക്കാൻ സഹായിക്കും. കണ്ണട വെക്കുന്നതും ഒരു പരിധിവരെ കണ്ണിൽ നിന്നും വെള്ളം വരുന്നതിനെ ചെറുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക