ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊടുത്ത മലയാളി യുവാവിന് ഒരു കോടിയിലേറെ രൂപ പാരിതോഷികം നൽകി ഗൂഗിൾ. ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെഎൽ ശ്രീറാം ആണ് ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്.
ഗൂഗിളിന്റെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നതിനായി വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം 2022ൽ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയത് ഈ മിടുക്കനാണ്. ഗൂഗിളിന്റെയും മറ്റ് സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിപ്പോർട്ട് പ്രോഗ്രാമിലേക്ക് ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേർന്ന് അയച്ച നാല് റിപ്പോർട്ടുകളിൽ മൂന്നെണ്ണവും സമ്മാനത്തിന് അർഹമായി.
നിലവിൽ സൈബർ കടന്നുകയറ്റങ്ങളിൽ നിന്നും സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി സ്ക്വാഡ്രൺ ലാബ്സ് എന്ന സ്റ്റാർട്ടപ്പ് നടത്തുകയാണ് ശ്രീറാം.സുഹൃത്തായ ശിവനേഷ് ചെന്നൈ സ്വദേശിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക