ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തതിനും ജിഎസ്ടി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര സർക്കാർ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിനെ തേടിയെത്തിയത്.
2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം.
ജെന്യൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ താന്‍ തന്നെ കേന്ദ്ര കഥാപാത്രത്തെ 9 എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് 2019 ലാണ് പൃഥ്വിരാജ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ചുവട് വച്ചത്.
ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രങ്ങള്‍. കെജിഎഫ് 2, കാന്താര അടക്കം നിരവധി ശ്രദ്ധേയ ഇതരഭാഷാ ചിത്രങ്ങളുടെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍വ്വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക