സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണമാവശ്യപ്പെട്ടു. താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡിന്റെ ചുമതലയുള്ള കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന് എം.എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് സ്പെഷല്‍ തഹസില്‍ദാര്‍ പി. ജുബീഷ് എന്നിവര്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് രാജവിജയരാഘവന്‍ ഉത്തരവിട്ടത്.
കേസ് ഒരാഴ്ചക്കു ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും. പി വി അന്‍വര്‍ എം എല്‍ എയും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചിരിക്കുന്നതിനാല്‍ അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജി സമര്‍പ്പിച്ച കോടതി അലക്ഷ്യഹര്‍ജിയില്‍ 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒന്നരവര്‍ഷമായിട്ടും ഭൂമി തിരിച്ചപിടിച്ചല്ലന്നും പി വി അന്‍വറിന്റെ രാഷ്ട്രീയ സ്വാധീനമാണ് അതിന് കാരണമെന്നും പറഞ്ഞ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക