കണ്ണൂർ മട്ടന്നൂരിൽ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരി. കണ്ണൂരിലെ മട്ടന്നൂർ ഓഫീസിലാണ് കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും നടക്കുന്നത്. മാസങ്ങളായി വൈദ്യുതി കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തിലാണ് കെഎസ്ഇബി ഇത്തരത്തിലൊരു നടപടി എടുത്തത്.
57000 രൂപയാണ് നിലവിലെ ബില്ല് കുടിശ്ശിക. പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും ഇതിന് തക്കതായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഓഫീസിൽ എത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായി
പ്രതികരിക്കാൻ ഇവിടെ എഴുതുക