പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര ധന മന്ത്രാലയത്തിന്റെ അംഗീകാരം. കൃത്യമായി ജിഎസ്ടി നികുതികൾ അടയ്ക്കുകയും ഫയൽ ചെയ്യുകയും ചെയ്തതിനാണ് അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ടർ ടാക്സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ലഭിച്ചത്.
2019ൽ 9 എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെച്ച പൃഥ്വിരാജ് പ്രൊഡക്ഷൻസ് പിന്നീട് കുരുതി, ജനഗണമന, കുമാരി, ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങളും നിർമ്മിച്ചു. മാജിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സുമായി ചേർന്ന് ഡ്രൈവിംഗ് ലൈസൻസ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്. വിപിൻദാസ് ചിത്രം ‘ഗുരുവായൂർ അമ്പലനടയിൽ’ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക