ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ പൂജ ഒളപ്പമണ്ണ മനയിൽ വെച്ച് നടന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം രഞ്ജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജോയൽ ജോർജ് തടത്തിൽ നിർവഹിച്ചു. മലയാളികളുടെ പ്രിയങ്കരനായ ദേവ് രാമു ആദ്യ ക്ലാപ്പ് അടിച്ചു.
ബാഹുൽ രമേശ് കഥ, തിരക്കഥ, സംഭാഷണം, ചായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്. പ്രമോദ് പപ്പൻ കൂട്ടുകെട്ടിലെ പപ്പൻ നടൻ രാമു തുടങ്ങിയവരും ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്തു.
വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഴൽകൾ രവി, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, അമൽരാജ്, ജിബിൻ ഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക