കാസര്‍കോട്: ഗൃഹനാഥനെ കൊലപ്പെടുത്തി ചാക്കിലാക്കി കക്കൂസ് കുഴിയിൽ തള്ളി. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റിയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്.
പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയെ എത്തിച്ചി പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക