ഓൺലൈൻ മലയാളം നിഘണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. എന്നാൽ പൂർണ്ണസജ്ജമാകുവാൻ കേരളപ്പിറവിദിനം വരെ കാത്തിരിക്കണം. ഒരു ലക്ഷത്തോളം വാക്കുകൾ കൂടി നവംബർ ഒന്നിനകം ഉൾപ്പെടുത്തുമെന്നും അറിയുന്നു.
സ്വരാക്ഷരങ്ങളിലും ‘ക’ മുതൽ ‘ത’ വരെയുള്ള വ്യഞ്ജനാക്ഷരങ്ങളിലും ആരംഭിക്കുന്ന ഒന്നരലക്ഷത്തോളം വാക്കുകളാണ് നിലവിൽ നിഘണ്ടുവിലുള്ളത്. ‘ഥ’ മുതൽ ‘റ’ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകളും മലയാളത്തിലെ ഭാഷാഭേദ പദങ്ങളുമായി ഒരുലക്ഷത്തോളം വാക്കുകൾ കൂടി ഉൾപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ഇംപെക്സ്, പ്രീമിയം ഗൂഗിൾ ടിവികൾ പുറത്തിറക്കി
അതേസമയം പൊതുജനങ്ങൾക്ക് വാക്കുകൾ സംഭാവന ചെയ്യുവാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക