തമിഴ് സിനിമാലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട മാമന്നന്റെ മഹാവിജയത്തിന് പിന്നാലെ സംവിധായകന് മാരി സെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്കി നടനും നിര്‍മ്മാതാവും മന്ത്രിയുമായ ഉദയ്നിധി സ്റ്റാലിന്. ആഡംബര കാറായ മിനി കൂപ്പറാണ് ഉദയനിധി മാരി ശെല്‍വരാജിന് സമ്മാനിച്ചത്.
ലോകത്തെങ്ങുമുള്ള തമിഴര്‍ക്കിടയില്‍ ചൂടുള്ള വിഷയമായി മാമന്നന് മാറിയിരിക്കുകയാണെന്നും എല്ലാവരും അതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന് കാര്‍ സമ്മാനിച്ച വാര്‍ത്ത പങ്കുവെച്ചുള്ള കുറിപ്പില്‍ പറഞ്ഞു.
അംബേദ്കര്‍, പെരിയാര്‍, കലൈഞ്ജര്‍ എന്നിവര്‍ ആത്മാഭിമാനത്തെയും സാമൂഹിക നീതിയെയും പറ്റിയുള്ള ചിന്തകള്‍ യുവതലമുറയില്‍ ജനിപ്പിച്ചതായും ഉദയനിധി പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ നിര്‍മാണ കമ്പനിയായ റെഡ് ജിയന്റ് മൂവീസ് ആണ് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ മാമന്നന് ചിറകുകള് നല്കിയ മാരി ശെല്‍വരാജിന് നന്ദി അറിയിക്കുന്നതായും കാര്‍ സമ്മാനിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു.
ഉദയനിധി സ്റ്റാലിനെക്കൂടാതെ വടിവേലു ഫഹദ് ഫാസിൽ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ തമിഴ് സിനിമ ‘മാമന്നൻ’ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക