എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്.എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാരമോഹമാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എംമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്ത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്.അയോഗ്യത ഒഴിവാക്കാൻ വേണ്ടത് 36 പേരുടെ പിന്തുണയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക