ഇറക്കുമതി തീരുവ 70 ശതമാനത്തിൽ നിന്ന് 50% ആയി കുറച്ചതോടെ കേരളം ഉൾപ്പെടെയുള്ള വിപണികളിൽ വാഷിംഗ്ടൺ ആപ്പിൾ ലഭ്യത വർധിച്ചേക്കാം. ഇപ്പോൾ അമേരിക്കൻ ആപ്പിൾ കേരളത്തിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്നത് വിരളമാണ്.
വാഷിംഗ്ടൺ ആപ്പിൾ പഴം വിപണിയിലെ പ്രീമിയം രുചിയാണ്. തീരുവ കുറയുന്നതോടെ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നതാണ് നേട്ടം. ഭക്ഷ്യസുരക്ഷാ, കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസം ഭയന്നാണ് കേരളത്തിലേക്ക് നേരിട്ടുള്ള ഇറക്കുമതിക്ക് വാണിജ്യ സമൂഹം മടിക്കുന്നതെന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക