എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ഇഷ്ടമാണെന്നല്ലാതെ എന്തൊക്കെയാണ് തൈരിന്റെ ഗുണങ്ങൾ എന്ന് അറിയമോ. നിരവധി ഗുണങ്ങളാണ് ദിവസവും തൈര് കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹന പ്രശ്നങ്ങൾക്കുള്ള വലിയ പരിഹാരമാണ്. കാൽസ്യം, വിറ്റാമിൻ ബി2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് മികച്ച ഒരു പ്രോബയോട്ടിക് ആണ്. പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈരിൽ നല്ല ബാക്ടീരിയകൾ ധാരാളം അടങ്ങിയിട്ടുണ്ട്. തുമ്മൽ, ജലദോഷം പോലുള്ള അലർജി രോഗങ്ങളിൽ നിന്ന് രക്ഷനേടാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്.
ദിവസവും തൈര് കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകളെ തടയാനും പ്രമേഹ രോഗികൾക്കും വളരെ ഗുണം ചെയ്യും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായ തൈര് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയ തൈര് പതിവായി രാവിലെ കഴിക്കുന്നത് ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. തൈരിൽ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും കരുവാളിപ്പ് മാറ്റുന്നതിനും കറുത്ത പാടുകളെ അകറ്റുന്നതിനും സഹായിക്കും. തൈര് കൊണ്ടുണ്ടാക്കുന്ന ഹെയർ മാസ്കുകൾ താരൻ അകറ്റാനും തലമുടി വളരുന്നതിനും വളരെ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക