ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച് ചാക്കോച്ചൻ വേറിട്ട ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ചാവേർ. ചാക്കോച്ചനെ കൂടാതെ അർജുൻ അശോകനും ആൻ്റണി വർഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ച് എത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. പൃഥ്വിരാജ്, നിവിൻ പോളി, ആസിഫ് അലി, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മലയാളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വേറിട്ട ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്.
അശോകൻ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബന്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളം ഒട്ടാകെ വിതരണം ചെയ്തിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടം സമ്മാനിച്ചാണ് ആ പോസ്റ്ററിൽ ചാക്കോച്ചനെ കാണുവാനും സാധിക്കുന്നത്. മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക