ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി .
തിങ്കളാഴ്ച പുലര്‍ച്ചെ 5.30-ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ .ഉടന്‍തന്നെ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഡ്രോണ്‍ കണ്ടെത്താനുള്ള ശ്രമം അടക്കമുള്ളവയാണ് നടത്തുള്ളത്. എസ്പിജിയാണ് പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത്. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക