തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ധനുഷ്. ഇന്ന് പുലർച്ചെയാണ് ധനുഷ് കുടുംബസമേതം ക്ഷേത്രത്തിൽ എത്തിയത്. വഴിപാടിന്റെ ഭാഗമായി താരം തല മുണ്ഡനം ചെയ്തു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
കനത്ത സുരക്ഷയിലാണ് ധനുഷ് ക്ഷേത്രത്തിൽ എത്തിയത്. തൊപ്പിയും മാസ്കും ധരിച്ച് എത്തിയ ധനുഷിന്റെ തല മുണ്ഡനം ചെയ്ത ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ധനുഷ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ഹിസ്റ്റോറിക്കൽ ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് അരുൺ മാതേശ്വരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക