ചെന്നൈ: പ്രശസ്ത യുട്യൂബര്‍ ഡ്യൂഡ് വിക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയന്‍താര നായികയാകുമെന്ന് റിപ്പോർട്ട്.
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം സ്ത്രീകേന്ദ്രീകൃത സിനിമയായിരിക്കുമെന്ന് ചെന്നൈ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 14ന് ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, കിംഗ് ഖാനൊപ്പം അഭിനയിക്കുന്ന ആറ്റ്ലി ചിത്രം ‘ജവാന്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നയന്‍താര. സെപ്തംബറില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക