മാര്ത്താണ്ഡൽ സംവിധാനം ചെയ്ത ചിത്രം ‘മഹാറാണി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി എന്നിവരെ പോസ്റ്ററില്‍ കാണാം.
‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.
റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്, ഗൗരി ഗോപന്, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക