മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സ്വന്തമാക്കി നടൻ ഷൈന്‍ ടോം ചാക്കോ. കുടുംബസമേതം മഹീന്ദ്രയുടെ ഡീലര്‍ഷിപ്പില്‍ എത്തി വാഹനം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ സാബി ക്രിസ്റ്റിയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഹാന്‍ഡ് ടോപ്പ് പതിപ്പാണ് താരം വാങ്ങിയത്. 2021ൽ കിയ കാർണിവൽ എം.പി.വി താരം വാങ്ങിയിരുന്നു.
മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങൾ നടത്തുകയാണ് ഷൈൻ ടോം. തെലുങ്ക് ചിത്രം ‘രംഗബാലി’ ആണ് ഷൈനിന്റെ ഇനി റിലീസിനെത്തുന്നത്. ലൈവ്, അടി എന്നിവയാണ് ഷൈനിന്റേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രങ്ങൾ. കമൽ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ താരം. ആദ്യ കാലങ്ങളിൽ കമലിന്റെ സഹസംവിധായകനായി പ്രവർത്തിച്ച് സിനിമാലോകത്ത് എത്തിയ താരമാണ് ഷൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക