വിദ്യാഭ്യാസ-സാങ്കേതിക മേഖലയിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈജൂസിന്റെ വളർച്ചയും തളർച്ചയും തിരശ്ശീലയിലെത്തിക്കാൻ സംവിധായകൻ ഹൻസൽ മേഹ്ത ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹൻസൽ മേഹ്ത സ്വയംതന്നെ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ട്വീറ്റുകളും പങ്കുവച്ചിട്ടുണ്ട്.
ബൈജൂസിന്റെ വളര്‍ച്ചയും പിന്നീടുള്ള പ്രതിസന്ധികളും സീരീസിനുള്ള മികച്ച ഉള്ളടക്കമാണെന്ന് ഹന്‍സല്‍ മെഹ്ത പറഞ്ഞു. ‘സ്കാം സീസണ് ഫോര്‍-ദ ബൈജു സ്കാം’ എന്ന പേരും മെഹ്ത സീരീസിന് നിര്‍ദേശിക്കുന്നുണ്ട്.
2021 ഒക്ടോബറിലെ തന്റെ തന്നെ ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ബൈജൂസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൻസൽ മെഹ്ത ചർച്ചചെയ്യുന്നത്. ബൈജൂസ് പ്രതിനിധി വീട്ടില്‍ വരികയും മകളുടെ പഠനാവസ്ഥ മോശമാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചതായും ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ശ്രമിച്ചതായും ഹന്‍സല്‍ മെഹ്ത പറയുന്നു. അവരെ അന്ന് വീടിന് പുറത്താക്കേണ്ടി വന്നതായും അദ്ദേഹം കുറിച്ചു. ഹന്‍സല്‍ മെഹ്തയുടെ നീക്കത്തെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക