യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തലവേദനയായി അപരന്മാർ രംഗത്ത്. ഇടുക്കിയിലെ പ്രസിഡന്റ് സ്ഥാനാർത്ഥി ടോണി തോമസിന്റെ പേരിൽ ആണ് അപരന്മാർ. ടോണി തോമസെന്ന പേരില്‍ രണ്ടുപേര്‍കൂടി കളത്തിലിറങ്ങിയതോടെ പരാതിയുമായി ദേശീയ നേതൃത്വത്തെ വരെ സമീപിച്ചുകഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം.
ഓണ്‍ലൈനായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ചിഹ്നമില്ല. അതിനാൽ അപരനേത് ശരിയായ സ്ഥാനാർത്ഥിയാര് എന്ന് കണ്ടെത്താന്‍ വോട്ടർമാർ പാടുപെടും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എതിർ ചേരിയുടെ തന്ത്രമെന്നാരോപിച്ച് മുന്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് കൂടിയായ ടോണി ദേശിയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക