മുടി ആരോഗ്യത്തോടെ വളരാന്‍ തലയിൽ എണ്ണ തേച്ചുള്ള കുളി നല്ലതാണ് എന്ന് പറയാറുണ്ട്. തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചാൽ മാത്രമേ മുടി വളരൂ എന്ന ധാരണയാണ് ചിലർക്ക്. മുടിയില്‍ നിറയെ എണ്ണ തേച്ച് തല കുളിക്കാതെ മുടി അതേപടി കെട്ടി വയ്ക്കുന്ന ശീലവും ചിലർക്കുണ്ട്. എന്നാൽ ചിലർ തലയിൽ എണ്ണ തേച്ചുള്ള കുളി നിത്യശീലത്തിന്റെയും തലവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ചെയ്യാറുള്ളത്. തലയിൽ എണ്ണ തേച്ച് കുളിച്ചാൽ മുടി വളരുമോ എന്നാണ് പലരുടെയും സംശയം.
മുടിയില്‍ എണ്ണ വെറുതേ തേയ്ക്കുന്നത് കൊണ്ടല്ല മുടി വളരുന്നത്. എണ്ണ ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യുമ്പോള്‍ തലയിൽ രക്തപ്രവാഹം വർധിക്കുന്നതാണ് മുടി വളരാനുള്ള പ്രധാന കാരണം. ശിരോചര്‍മത്തില്‍ എണ്ണയില്ലാതെ വെറുതെ മസാജ് ചെയ്താലും ഇതു തന്നെയാണ് സംഭവിക്കുക. എന്നാൽ തലയിൽ എണ്ണ തേക്കുമ്പോൾ ശിരോചര്‍മം പെട്ടെന്ന് വരണ്ടു പോകില്ല എന്നതാണ് ഇതിന്റെ ഗുണം. വരണ്ട മുടി പെട്ടെന്ന് പൊട്ടിപ്പോകാനും നരയ്ക്കാനുമെല്ലാം സാധ്യതയുണ്ട്.
മുടിയില്‍ ദിവസവും ധാരാളം എണ്ണ തേക്കുകയും ഷാംപൂ ഉപയോഗിച്ച് എണ്ണ കളയാതെ ഇരിക്കുന്നത് പൊടിയും ചെളിയും പറ്റിപ്പിടിച്ച് മുടിയില്‍ താരന് പോലുളള അവസ്ഥകള്‍ക്കും ചര്‍മത്തില്‍ കുരുക്കള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം കാരണമാകും. ഷാംപൂ അല്ലാതെ ആരോഗ്യകരമായ ഹെര്‍ബല്‍ വഴികളും ഇതിനായി പരീക്ഷിക്കാവുന്നതാണ്.
വരണ്ട സ്വഭാവമുള്ള മുടി ഉള്ളവരാണെങ്കിൽ ദിവസവും അല്പം എണ്ണ കണ്ടീഷണര്‍ പോലെ പുരട്ടാം. എന്നാൽ ദിവസവും എണ്ണ തലയിൽ തേയ്ക്കേണ്ട ആവശ്യമില്ല. മാത്രവുമല്ല, ആവശ്യമെങ്കിൽ എണ്ണ തലയില്‍ നിന്നും നീക്കം ചെയ്യുകയും വേണം. അല്ലെങ്കിൽ മുടി വൃത്തിഹീനമാകുകയും മറ്റു പല പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക