മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ ഒന്നര വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം. കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ തെരുവുനായ്ക്കൾ കുരച്ച് ചാടിയത്. പുത്തനത്താണി കരിപ്പോൾ ചോലക്കാടിനു സമീപം താമസിക്കുന്ന കിഴക്കേപുറത്ത് സയ്യിദ് ജമാലുദ്ദീന്റെ മകൻ സയ്യിദ് മുഹമ്മദിനുനേരെയാണ് തെരുവുനായ്ക്കൾ കുരച്ച് ചാടിയത്.
വീടിന്റെ വരാന്തയിൽ ഉണ്ടായിരുന്ന ഇരുമ്പ് ഗേറ്റ് കടന്ന് അകത്തേക്ക് കയറാൻ നായ്ക്കൾക്ക് കഴിയാത്തതാണ് വലിയൊരു അപകടത്തിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുര കേട്ട് ജമാലുദ്ദീന്റെ പിതാവ് കെ പി സെയ്ത് തങ്ങൾ വീടിനകത്തു നിന്നും പുറത്തേക്ക് വന്നപ്പോഴേക്കും നായ്ക്കൾ ഓടി പോവുകയായിരുന്നു.കുട്ടിക്ക് നേരെ നായ്ക്കൾ കുരച്ചു ചാടുന്നതിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം നാട്ടുകാർ അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക