വിപണിയിലെത്തി ഒന്നരവർഷം പിന്നിടുമ്പോൾ മഹീന്ദ്ര എക്സ് യു വി 700 വിൽപ്പനയിൽ ഒരു ലക്ഷം പിന്നിട്ടു. ആദ്യ അമ്പതിനായിരം യൂണിറ്റിന്റെ വിൽപ്പനയാണ് മഹീന്ദ്ര എക്സ്യുവി ഒരു വർഷം കൊണ്ട് നടത്തിയത്. അടുത്ത എട്ടുമാസം കൊണ്ട് 50,000 യൂണിറ്റുകളും വിറ്റഴിച്ചു. 2021 ഓഗസ്റ്റിൽ രണ്ടു വകഭേദങ്ങളിലാണ് മഹീന്ദ്ര വിപണിയിൽ എത്തിയത്. എ എക്സ്, എം എക്സ് എമി രണ്ടു വകഭേദങ്ങളിൽ എത്തിയ വാഹനത്തിന്റെ അടുത്ത അമ്പതിനായിരം യൂണിറ്റ് വേഗം തന്നെ വിറ്റഴിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.
എം എക്സ് ഓപ്ഷനിൽ 14.01 ലക്ഷം രൂപ മുതൽ 14.95 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ഏക് ഓപ്ഷന് 16.4 9 ലക്ഷം രൂപ മുതൽ 26.18 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വോയിസ് കമാൻഡിലൂടെ വാഹനത്തിലെ ഫീച്ചറുകളെ നിയന്ത്രിക്കാം എന്നതും ഇവയുടെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക