സിനിമ ചിത്രീകരണത്തിനിടെ സൂപ്പർതാരം ഷാരൂഖാന് പരിക്കേറ്റു.അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖാന് പരിക്ക് പറ്റിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ വച്ചുണ്ടായ സിനിമ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന്റെ മൂക്കിന് പരിക്കുപറ്റിയതായും അവിടെ വെച്ച് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റ താരത്തിന്റെ മൂക്കിൽ നിന്നും രക്തം വരികയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. അറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ജവാൻ’ ആണ് ഷാരൂഖിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നയൻതാര യാണ് ചിത്രത്തിൽ നായികയാകുന്നത്. വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നു. രാജകുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ‘ഡങ്കി’യാണ് ഷാറൂഖിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക