പാലക്കാട് ചാലിശ്ശേരിയിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചാലിശ്ശേരിയിലെ പെരുമണ്ണൂരിൽ ഉള്ള ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ബസ്സിൽ 15 ഓളം കുട്ടികൾ ഉണ്ടായിരുന്നു. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങിനിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തോട് ചേർന്ന് സഞ്ചരിച്ച ബസ് അരികുവശം ഇടിഞ്ഞ് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുട്ടികളിൽ ആർക്കും തന്നെ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക