മഴയുണ്ടെങ്കിൽ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. അവധി പ്രഖ്യാപിക്കുന്നതിൽ ഉണ്ടാവുന്ന താമസം രക്ഷിതാക്കൾക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
” ജില്ലാ കളക്ടർ മാരോട് പറയാനുള്ളത്, അവർക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടിൽ നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാൻ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കിൽ തലേദിവസം കൊടുക്കണം. ആ നിർദ്ദേശം ജില്ലാ കളക്ടർ മാർക്ക് കൊടുത്തിട്ടുണ്ട് ” വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കനത്ത മഴ മുന്നറിയിപ്പ് ഉള്ളതുകൊണ്ട് എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.ഇന്ന് രാവിലെയാണ് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക